നമ്മൾ മലയാളികളുടെ ശീലമാണ് കാലത്തെയുള്ള പത്രവായന. എത്ര തിരക്കിനിടയിലാണെങ്കിലും മലയാളി പത്രത്തിന്റെ തലക്കെട്ടുകളിലൂടെ ഒന്നോടിച്ചു നോക്കാതെ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങാറില്ല. ടെലിവിഷനോ ഇന്റർനെറ്റിനോ മലയാളിയുടെ ഈയൊരു ശീലത്തിന് യാതൊരു മാറ്റവും വരുത്താൻ കഴിഞ്ഞിട്ടില്ല. എ.ബി.സി. പോലോത്ത സംഘടനകളുടെ കണക്കുകൾ ശരിയാണെങ്കിൽ കേരളത്തിൽ ഇന്നു ജനിക്കുന്ന കുട്ടികൾ പോലും പത്രം വായിക്കുന്നു. ഇതു പത്രത്തിന്റെ കാര്യം.
മുൻപ് വൈകുന്നേരങ്ങളിൽ നമ്മുടെയൊക്കെ വീടുകളിൽ നിന്നും കേട്ടിരുന്ന ശബ്ദം നാമജപത്തിന്റെയും ഖുർആൻ ഓത്തിന്റെയുമെല്ലാമായിരുന്നു. സന്ധ്യക്ക് വിളക്കു വെച്ചു നാമം ജപിച്ചില്ലെങ്കിൽ മുത്തശ്ശിയുടെ ശകാരം വയറു നിറച്ച് എല്ലാവർക്കും കേൾകുമായിരുന്നു. അതുപോലെത്തന്നെ മഗ്രിബ് നമസ്കാരത്തിനു ശേഷം യാസീനോതാതെ എഴുന്നേൽക്കാൻ പോലും ഉമ്മ സമ്മതിക്കുമായിരുന്നില്ല. പക്ഷെ ഇന്ന് സ്റ്റാർ സിങ്ങറിലെ "മോൾക്ക്" മാർക്ക് കുറഞ്ഞാൽ മുത്തശ്ശി തന്നെ മൊബൈലിൽ നിന്നും മെസ്സേജ് അയച്ചോളും.
ഇന്നു മലയാളി തുമ്പയും മുക്കുറ്റിയുമെല്ലാം കാണുന്നതു ടിവിയിലൂടെയാണ്. പാടത്തും പറമ്പിലും ഓടിനടന്നും ഉണ്ണിപ്പുര വെച്ചും ഊഞ്ഞാലു കെട്ടിയും കളിച്ചിരുന്ന നമ്മുടെ കുട്ടികൾ ഇന്ന് അവരുടെ ആഘോഷങ്ങളും ഒഴിവു സമയങ്ങളും ചാനലുകളുടെ മുന്നിലിരുന്ന് സമയം കളയുന്നു.
ഞനിതെല്ലാം പറഞ്ഞു വന്നത് നിങ്ങൾ കേട്ടു പഴകിച്ച കാര്യങ്ങൾ വീണ്ടും പറഞ്ഞ് നിങ്ങളെ മുഷിപ്പിച്ചതല്ല മറിച്ച് മാധ്യമങ്ങൾക്ക് നമ്മുടെ മനസ്സുകളിലുള്ള സ്ഥാനം ഒന്നോർമിപ്പിക്കൻ വേണ്ടി സൂചിപ്പിച്ചതാണ്.
ഇന്നു നമ്മുടെ ചെറിയ കുരുന്നുകൾക്കു പോലും ഓംപ്രകാശിനെയും കാരി സതീശനെയുമെല്ലാം അറിയാം. ഓംപ്രകാശിന്റെ എംബിബീസ്സുകാരിയായ കാമുകിയുടെ പേരു പോലും അവർക്ക് മനഃപ്പാടമാണ്. ഇപ്പോൾ മാർക്കറ്റ് അഭ്യസ്ത വിദ്യരായ ഗുണ്ടകൾക്കണെന്ന് നമ്മുടെ മക്കൾ നമ്മുടെ ചാനലുക
ളിലൂടെ തിരിച്ചറിയുന്നു. രാഷ്ട്രപതിയും പ്രധാനമന്ത്രിയുമെല്ലാം പോകുന്നതു പോലെ വാഹനവ്യൂഹങ്ങളുടെ [ഒബിസി വാഹനങ്ങളുടെ ആധിക്യം അവരുടെ യാത്രകളിൽ പൊലും ഉണ്ടാകാറില്ല] അകമ്പടിയോടെയുള്ള അവരുടെ യാത്ര കണ്ട് കേരള ജനത രോമാഞ്ചം കൊള്ളുകയാണ്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം പോലും ലൈവായി സംപ്രേഷണം ചെയ്യാൻ വിമുഖത കാണിക്കുന്ന നമ്മളുടെ സ്വന്തം ചാനലുകൾ കേവലം ഒരു രാഷ്ട്രീയ ക്രിമിനലിനെ അറസ്റ്റു ചെയ്ത് കൊണ്ടു വരുന്നത് ലൈവായി സംപ്രേഷണം ചെയ്യാൻ മൽസരിക്കുന്നതു കാണുമ്പോൾ ലജ്ജ തോന്നുന്നു. ഒപ്പം മനസ്സിൽ ഒരുപാട് ഭീതിയോടെ ഒരു സംശയവും ഉയരുന്നു. ഈ രാജകീയ ഗുണ്ടകളെ നമ്മുടെ മക്കൾ അനുകരിച്ചാൽ, ഒരു കൊലപാതകത്തിലൂടെ അവർ നേടിയ പ്രശസ്തിയും പെരുമയും കണ്ട് നമ്മുടെ മക്കൾ അവരെ മാതൃകയാക്കിയാൽ അവരെ കുറ്റം പറയാനോ അവരെ ശാസിക്കനോ നമുക്കു കഴിയുമോ?
ഇനി പത്താം ക്ലാസു പാസാകാത്ത ചൊക്ലി ബിജുവിനും പല്ലൻ രാജേഷിനും പൂള് ശശിക്കുമൊന്നും മാർക്കറ്റിൽ യാതൊരു സ്ഥാനവുമില്ല. എഞ്ചിനീയറായ ചൊക്ലി ബിജുവിനും എംബിഎക്കാരനായ പല്ലൻ രാജേഷിനുമൊക്കെയേ ഇനി മാർക്കറ്റുള്ളൂ. അതുകൊണ്ട് എന്റെ ഗുണ്ടാസുഹൃത്തുക്കളേ നിങ്ങൾ കാംപസുകളിൽ പോയി വിദ്യ അഭ്യസിക്കുക. നിങ്ങളുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുക.

>>മനസ്സിൽ ഒരുപാട് ഭീതിയോടെ ഒരു സംശയവും ഉയരുന്നു. ഈ രാജകീയ ഗുണ്ടകളെ നമ്മുടെ മക്കൾ അനുകരിച്ചാൽ, ഒരു കൊലപാതകത്തിലൂടെ അവർ നേടിയ പ്രശസ്തിയും പെരുമയും കണ്ട് നമ്മുടെ മക്കൾ അവരെ മാതൃകയാക്കിയാൽ അവരെ കുറ്റം പറയാനോ അവരെ ശാസിക്കനോ നമുക്കു കഴിയുമോ?
മറുപടിഇല്ലാതാക്കൂ<<
ന്യായമായ സംശയം
enthu cheyyam? ini orikkalum pazhaya kaalavum samskaaravum onnum thirichu varilla.
മറുപടിഇല്ലാതാക്കൂ